കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ എസ് .പി.സി സമ്മർ വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കരിമണ്ണൂർ സി. ഐ സുമേഷ് സുധാകരൻ നിർവഹിച്ചു. പിറ്റിഎ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിൽ അദ്ധ്യക്ഷനായിരുന്നു. രക്ഷാകർതൃ പ്രതിനിധി ഷിബു ജോസ് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഡ്രിൽ ഇൻസ്ട്രക്ടർ കരിമണ്ണൂർ എഎസ്‌ഐ പി എ മുഹമ്മദ് അനസ് എന്നിവർ പ്രസംഗിച്ചു