camp

തൊടുപുഴ: അൽ അസ്ഹർ എഞ്ചിനീയറിംഗ് ആൻഡ് പോളിടെക്‌നിക്ക് കോളേജിലെ മുഴുവൻ അദ്ധ്യാപകർക്കും ജീവനക്കാർക്കും രണ്ടു ദിവസത്തെ പരിശീലന പരിപാടി നടത്തി. എറണാകുളം മഹാരാജാസ്‌കോളേജ് റിട്ട. പ്രിൻസിപ്പലും അന്തർദേശിയ പരിശീലകയും ആയ ഡോ.മേരി മെറ്റിൽഡ ഉദ്ഘാടനം ചെയ്തു. എഞ്ചി .കോളേജ് പ്രിൻസിപ്പൽ ഡോ. ഡി. എഫ് മെൽവിൻജോസ്,പോളിടെക്‌നിക്ക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.എ ഖാലിദ്, ആന്തരിക ഗുണനിലവാര വിഭാഗം കോർഡിനേറ്റർമാരായ പ്രൊഫ. ഒ. എസ്. കല , പ്രൊഫ.നീദാ ഫരീദ് എന്നിവർ സംസാരിച്ചു.