dharna

ചെറുതോണി :സർക്കാർ അവഗണനക്കെതിരെ സഹകരണ പെൻഷൻകാരുടെ നേതൃത്വത്തിൽ കള്‌ക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി. കോഓപ്പറേറ്റീവ് സ്റ്റേറ്റ് പെൺഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പെൻഷനേഴ്‌സ് അംഗങ്ങൾ മാർച്ചിലും ' ധർണ്ണയിലും പങ്കെടുത്തു. പെൻഷൻ തുക വർദ്ധിപ്പിക്കുക.ഡി.എ. പുനസ്ഥാപിക്കുക. മിനിമം പെൻഷൻ 8000 രൂപയായി വർദ്ധിപ്പിക്കുക. മെഡിക്കൽ അലവൻസ്1000 രൂപയായി വർദ്ധിപ്പിക്കുക, സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സഹകരണ പെൻഷൻ കാരെ ഉൽപ്പെടുത്തുക, പെൻഷൻ ബോർഡിൽ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തുക, സംഘടന സർക്കാരിന് സമർപ്പിച്ചിട്ടുള്ള അടിയന്തിരാവശ്യങ്ങൾ അംഗീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും, ധർണ്ണയും. യൂണിയൻ സ്റ്റേറ്റ് വൈ.പ്രസിഡന്റ് കെ.കെജോസഫ് ഉദ്ഘാടനംചെയ്തു. എ ജോസഫ് , ഷാജി മാത്യു, വി.കെ. സോമൻ, വി.എ. തോമസ്, പി.വി. ജോസഫ്, സണ്ണി മാത്യു, റ്റി.റ്റിതോമസ് എന്നിവർ പ്രസംഗിച്ചു. വി..എ. തോമസ് , ജോർജ് മാത്യൂ,കെ.സി. ചാക്കോ, പി.എസ്. പാർത്ഥ സാരഥി, ജോർജ് കുട്ടി ജോസ്, റ്റി.വി.പൗലോസ് എന്നിവർ നേതൃത്വം നൽകി.