കട്ടപ്പന :പാചകവാതക വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റി പ്രതിഷേധ സമരം നടത്തി. ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന സമരം എ ഐ സി സി അംഗവും മുൻ എം. എൽ. എയുമായ ഇ എം അഗസ്തി ഉദ്ഘാടനം ചെയ്തു. ധർണ്ണയിൽ മണ്ഡലം പ്രസിഡന്റ്‌ കെ എസ് സജീവ് അദ്ധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ്‌ ജില്ലാസെക്രട്ടറി ടി.ജെ ജേക്കബ്, പ്രശാന്ത് രാജു, എ.എം സന്തോഷ്‌,സിജു ചക്കുംമൂട്ടിൽ, ഷാജി വെള്ളംമാക്കൽ, എബ്രഹാം പന്തമാക്കൽ എന്നിവർ പ്രസംഗിച്ചു