തൊടുപുഴ: ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽതൊടുപുഴയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി കോച്ചിങ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.. റെഗുലർ ബാച്ച് 1 (തിങ്കൾ,ബുധൻ,വെള്ളി) ബിരുദവുംഉയർന്ന യോഗ്യതയുംഉള്ളവർക്കും . റെഗുലർ ബാച്ച 2 (ചൊവ്വാ,വ്യാഴം,ശനി) ബിരുദധാരികൾ അല്ലാത്തവർക്കുംഹോളിഡേ ബാച്ച് (രണ്ടാം ശനി, ഞായർ) ജോലിചെയ്യുന്നവർക്കുംവിദ്യാർത്ഥികൾക്കുമയാണ് നടത്തപ്പെടുന്നത്. ആറുമാസമാണ് കോഴ്‌സിന്റെ കാലാവധി. രാവിലെ 10 മുതൽവൈകിട്ട് 4 വരെയാണ് ക്ലാസ്സ്.അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 15വൈകിട്ട് 4വരെ.
യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, 2 പാസ്സപോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ സഹിതം പ്രിൻസിപ്പാൾ, കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്‌സ്, തൊടുപുഴ ഈസ്റ്റ് പി ഓ കാരിക്കോട് പിൻ 685585 എന്ന വിലാസത്തിലോ നേരിട്ടോസമർപ്പിക്കണമെന്ന് പ്രിൻസിപ്പാൾ അിറയിച്ചു. അപേക്ഷ ഫോറം ഓഫിസിൽ നിന്ന് ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 04862225227, 7907464443, 8281305711 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്