കാഞ്ഞാർ: 'തെളിനീരോഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി കുടയത്തൂർ പഞ്ചായത്തിൽ ജലനടത്തം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിനു മുൻപിൽ നിന്നും ആരംഭിച്ച ജലനടത്തം കാഞ്ഞാർ കല്ലാത്തോടിൽ സമാപിച്ചു. കുടയത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എൻ. ഷിയാസ്, മെമ്പർമാരായ സി. എസ്. ശ്രീജിത്ത്‌, നെസിയ ഫൈസൽ, ആശ റോജി, പഞ്ചായത്ത്‌ സെക്രട്ടറി ഉണ്ണികൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു.ജനപ്രതിനിധികൾവിവിധ വകുപ്പ് അധികൃതർ,തൊഴിലുറപ്പ് തൊഴിലാളികൾ,കുടുംബശ്രീ പ്രവർത്തകർ,വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.