പീരുമേട്: 2019ലെ പ്രളയത്തിൽ തകർന്ന ഏലപ്പാറ കൊച്ച് കരുന്തരുവി പുല്ലാട്ട് പടി പാലം പുനർ നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വാർഡ് കമ്മിറ്റി ധർണ്ണ നടത്തി. പാലം തകർന്നതോടെ കാവക്കുളം പ്രദേശത്തെ നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലണ്. കൊച്ചു കരുത്തരുവിയിൽ നടത്തിയ ജനകീയ ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി സിറിയക്ക് തോമസ് ഉദ്ഘാടനം ചെയ്തു.
എൻ.വി.പാപ്പുകൂട്ടി ,അജിത്ത് ദിവാകരൻ . ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ നിത്യ,.വൈ.പ്രസിഡന്റ് രഞ്ജിത്ത് , എന്നിവർ സംസാരിച്ചു.