നെടുംകണ്ടം :മഞ്ഞപ്പാറയിൽ കഴിഞ്ഞ ദിവസം നടന്ന സ്വകാര്യ വ്യക്തി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തഏതാനുംപേർക്ക് ഭക്ഷ്യ വിഷ ബാധ ഉണ്ടായതിനെതുടർന്നു നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രി ചികിത്സ തേടിയിരുന്നു. ഹോസ്പിറ്റൽ അധികൃതർ വിവരം രഹസ്യമായി സൂക്ഷിക്കുകയും ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെ.പി കോളനി മെഡിക്കൽ ഓഫീസർ ഡോ.പ്രശാന്ത് പ്രശ്നത്തിൽ ഇടപെട്ടു. ഏതെങ്കിലും പകർച്ച വ്യാധികളോ ഇത്തരം സംഭവങ്ങളോ ഉണ്ടായാൽ പബ്ലിക് ഹെൽത്ത്‌ അതോറിട്ടിയെ അറിയിക്കണം എന്ന് കാണിച്ച് ഹോസ്പിറ്റൽ സൂപ്രണ്ടിന് രേഖമൂലം കത്തുനൽകി.