ഇടുക്കി: ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പതിമൂന്ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കൾ, ത്രിതല പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, സ്വാതന്ത്ര്യസമര സേനാനികളുടെ കുടുബാംഗങ്ങൾ, ജില്ലയിലെ പ്രമുഖ വ്യക്തികൾ എന്നിവരുമായി മെയ് 31 ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി സംവദിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെറുതോണി ടൗൺ ഹാളിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാർ, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലേയും ജനപ്രതിനിധികൾ, ജില്ലാ കലക്ടർ ഷീബ ജോർജ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

13 പദ്ധതികൾ ഇവ

പ്രധാനമന്ത്രി ആവാസ് യോജന , പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജന, പ്രധാനമന്ത്രി ഉജ്ജ്വൽ യോജന, പോഷൻ അഭിയാൻ, പ്രധാനമന്ത്രി മാതൃവന്ദന യോജന, സ്വച്ച് ഭാരത് മിഷൻ , ജലജീവൻ മിഷൻ ആന്റ് അമൃത്, പ്രധാനമന്ത്രി സ്വാനിധി സ്‌കീം, വൺ നേഷൻ വൺ റേഷൻ കാർഡ്, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന, ആയുഷ്മാൻ ഭാരത്, പ്രാധാനമന്ത്രി ജന ആരോഗ്യ യോജന, ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനസ് സെന്റർ, പ്രധാനമന്ത്രി മുദ്രയോജന.