കട്ടപ്പന :ഹെഡ് ലോഡ് ആൻഡ് ആൻഡ് ടിംബർ വർക്കേഴ്സ് യൂണിയൻ(സി.ഐ.ടി.യു) ജില്ലാ സമ്മേളനം ഞായറാഴ്ച്ച കട്ടപ്പനയിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ വി ആർ സജി, ടോമി ജോർജ്, കെ എൻ ചന്ദ്രൻ, എ എം സുധാകരൻ കെ ടി വിനോദ്‌ എന്നിവർ അറിയിച്ചു.രാവിലെ 9 ന്

സി.എസ്.ഐ ഓഡിറ്റോറിയത്തിൽ വച്ച് സി.ഐ.ടി.യു സംസ്ഥാന വെെസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നും തിരഞ്ഞെടുത്ത 250 പേർ സമ്മേളനത്തിൽ പ്രതിനിധീകരിക്കും.നേതാക്കളായ ആർ രാമു, കെ എസ് മോഹനൻ,പി എസ് രാജൻ, കെ എൽ ജോസഫ്, ടി ആർ സോമൻ, വി ആർ സജി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.