മുട്ടം:എസ് എൻ ഡി പി യോഗം മുട്ടം ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പന്ത്രണ്ടാമത് പ്രതിഷ്ഠാ മഹോത്സവം ജൂൺ 3, 4, തിയതികളിൽ നടത്തുമെന്ന് പ്രസിഡന്റ് കെ വിജയൻ ചൂഴിപ്പുറത്ത്, സെക്രട്ടറി വി ബി സുകുമാരൻ എന്നിവർ അറിയിച്ചു.ക്ഷേത്രാചാര ചടങ്ങുകൾക്ക് തന്ത്രി വൈക്കം ബെന്നി ശാന്തിയും, മേൽശാന്തി ഷൈജുശാന്തിയും നേതൃത്വം നൽകും.3ന് രാവിലെ7 ന് വിശേഷാൽ ഗുരുപൂജ, 8ന് ഗുരുദേവ കൃതികളുടെ പാരായണം, 9.30ന് കൊടിയേറ്റ്,12ന് നടയടപ്പ്,വൈകിട്ട് 5ന് നടതുറപ്പ്, 6.15ന് ദീപാരാധന,7ന് അനുമോളും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 7.30-ന് കുട്ടികളുടെ നൃത്തപരിപാടികൾ. 4ന് രാവിലെ പതിവ് പൂജ,9ന് കലശപൂജ,10ന് നവകം,പഞ്ചഗവ്യം, കലശാഭിഷേകം,11ന് കലൂർ ശാഖാ പ്രസിഡന്റ് കെ കെ മനോജ്‌ കുന്നേലിന്റെ പ്രഭാഷണം,11.30ന് സർവശ്വര്യ പൂജ തുടർന്ന് മഹാപ്രസാദ ഊട്ട്. സമർപ്പണം: തറവാട്, കോളപ്ര. വൈകിട്ട് 5ന് നടത്തുറപ്പ്, 6.15ന് വിശേഷാൽ ദീപരാധന,7.15ന് കൊടി ഇറക്ക് എന്നിങ്ങനെ പരിപാടികൾ നടത്തപ്പെടും.