മൂലമറ്റം: ഇലപ്പള്ളിയിൽ ട്രാൻ സ്ഫോർമറിലെ തകരാർ പരിഹരിക്കുന്നതിനിടെ ലൈൻമാൻ മനു പി ടി ( 41 ) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മൂലമറ്റം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ സബ്
എഞ്ചിനീയർ
മാത്യു പി.ജോസഫിന് സസ്പെൻഷൻ. തൊടുപുഴ ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എബി എബ്രഹാമാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.കഴിഞ്ഞ 22 ന് ഇലപ്പള്ളിയിലെ ട്രാൻസ്ഫോർമറിലെ തകരാർ പരിഹരിക്കുന്നതനിടെയാണ് മനുവിന് ഷോക്കെറ്റ് അപകടം സംഭവിച്ചത്. വൈദ്യുതി സുരക്ഷാകമ്മീഷണർ ജയരാജിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് സസ്പെൻഷൻ. സബ് എൻജിനിയർ മാത്യുവിനും ലൈൻമാൻ മനുവിനും സുരക്ഷാനടപടികൾ പാലിക്കുന്നതിൽ പറ്റിയ വീഴ്ചയാണ് അപകടമുണ്ടാക്കിയതെന്നും ജോലി പൂർത്തിയാക്കിലൈൻ ചാർജ് ചെയ്യുമ്പോൾ അശ്രദ്ധയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു