പീരുമേട്: മഴക്കാല മോഷണം തടയാൻ പൊലീസിന്റെ സേഫ് പീരുമേട് പദ്ധതി ആരംഭിച്ചു. മോഷണം തടയുക, മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുക, ഓൺലൈൻ തട്ടിപ്പുകൾ തടയുക, ജനങ്ങളെ ബോധവത്കരിക്കുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് യോഗം വിളിച്ചു ചേർത്തത്. ഡിവൈ.എസ്.പി. സി.ജി. സനിൽ കുമാറിന്റെ നേതൃത്വത്തിൽ വ്യാപാരികൾ, ഹോട്ടൽ, റിസോർട്ട് ഉടമകൾ, റസിഡൻസ് അസോസിയേഷനുകൾ, ടാക്‌സി ഡ്രൈവർമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സി.ഐ ഡി. രാജേഷ് കുമാർ, എസ്.ഐ സുനിൽകുമാർ, എ.എസ്.ഐ. നാസർ, സി.പി.ഒ. ബിജുമോൻ തുടങ്ങിയവർ പങ്കെടുത്തു.