പീരുമേട്: വിവിധ കേസുകളിൽ പ്രതിയായി പതിനൊന്നു വർഷംഒളിവിൽകഴിഞ്ഞിരുന്ന ഇരട്ടയാർ മനയിൽ വീട്ടിൽ ഷിജു കുര്യൻ(42 )പീരുമേട് പൊലീസിന്റെ പിടിയിലായി. പിരുമേട് സി.ഐ. ഡി. രജീഷ് കുമാർ, എസ്.ഐ. ഇസ്മയിൽ, സി.പി. ഒമാരായ ജിജോ വിജയൻ, ജോമോൻ, അനൻസിയ, സതീഷ്, അജിമോൻ എന്നിവരടങ്ങിയ സംഘം വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. അറസ്റ്റിലായ ഷിജുവിനെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.