നെടുങ്കണ്ടം : എസ്.എൻ.ഡി.പി പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ പുഷ്പകണ്ടം ശാഖയുടെ നേതൃത്വത്തിൽ ഭരണ സമിതിയേയും, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളെയും,കമ്മറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു.യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ സത്യവാചകം ചൊല്ലി കൊടുത്തു. മുൻ ശാഖാ പ്രസിഡന്റ് എം. കെ വിജയൻ, വൈ പ്രസിഡന്റ് ശോഭന ഗോപി, സെക്രട്ടറി റ്റി. ഡി ആനന്ദൻ, ഉദയഗിരി ശാഖാ സെക്രട്ടറി ഉല്ലാസ്,യൂണിയൻ യൂത്ത് മൂവ്മെന്റ് ജോ.സെക്രട്ടറി അനിൽ, കൗൺസിലർ വിഷ്ണു വിജയൻ, യൂണിയൻ വനിതാ കേന്ദ്ര സമിതി അംഗം സിനി റെജി, കമ്മറ്റി അംഗം സുമി റെജി തുടങ്ങിയവർ പങ്കെടത്തു. ഭാരവാഹികളായി അശോകൻ കണ്ടത്തിൽ(,പ്രസിഡന്റ് )ബിജു പി.കെ (വൈ പ്രസിഡന്റ്) പ്രഭാഷ് തെക്കെടത്ത് (സെക്രട്ടറി)എം.കെ വിജയൻ.(യൂണിയൻ കമ്മറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.