വെള്ളിയാമറ്റം: മദ്യലഹരിയിൽ ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഈരിക്കൊണ്ടു പോയ വ്യക്തിയെ പൊലീസ് അനുനയിപ്പിച്ച് ഫ്യൂസ് മടക്കിവാങ്ങി. വെള്ളിയാമറ്റത്ത് ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. മദ്യലഹരിയിലെത്തിയ ഷാജി എന്നയാൾ ഫ്യൂസ് ഊരി വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. നാട്ടുകാരും കെഎസ്ഇബി ഉദ്യോഗസ്ഥരും ഇടപെട്ടെങ്കിലും ഫ്യൂസ് മടക്കി നൽകാൻ ഇയാൾ തയാറായില്ല.ഇതേ തുടർന്ന് കാഞ്ഞാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സംഘം എത്തി ഇയാളെ അനുനയിപ്പിച്ച് ഫ്യൂസ് വാങ്ങി കെഎസ്ഇബി ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. ഒന്നരമണിക്കൂറോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി. ആരും പരാതി നൽകാത്തിതനാൽ കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് കാഞ്ഞാർ എസ്‌ഐ കെ.നസീർ പറഞ്ഞു.