നെടുങ്കണ്ടം :സി. പി.എം നെടുങ്കണ്ടം എരിയ കമ്മിറ്റി സെക്രട്ടറി വി.സി അനിൽകുമാർ പഞ്ചായത്ത് അംഗത്വം രാജിവെച്ചു.കരുണാപുരം ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് അംഗവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു . സ്റ്റാന്റികമ്മിറ്റി ചെയർമാൻ സ്ഥാനം ഏരിയ കമ്മിറ്റി സെക്രട്ടറിയായതിനെ തുടർന്ന് രാജിവെച്ചിരുന്നു.എന്നാൽ പഞ്ചായത്ത് അംഗമായി തുടരുകയായിരുന്നു.ഏരിയ കമ്മിറ്റിയിൽ ഒരു വിഭാഗം ചോദ്യം ഇരട്ട പദവി ചെയ്യുകയും ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ഏരിയാ കമ്മിറ്റിയിൽ രാജിവയ്ക്കുവാൻ തീരുമാനിക്കുകയും പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമർപ്പിച്ചു. ഇതോടെ കരുണാപുരം ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി.കരുണാപുരം പഞ്ചായത്തിൽ എൽ.ഡി.എഫിനും, യു.ഡി.എഫിനും എട്ട് വീതം അംഗങ്ങളും, ഒരു ബി.ഡി.ജെ.എസ്.സ്വതന്ത്രനുമാണുള്ളത്. നറുക്കെടുപ്പിലൂടെ പഞ്ചായത്ത് ഭരണം ആദ്യഘട്ടത്തിൽ എൽ.ഡി.എഫിനായിരുന്നു. യു.ഡി.എഫ്. ബി.ഡി.ജെ.എസ്. സ്വതന്ത്രന്റ പിന്തുണയോടെ ഭരണത്തിലെത്തിയത് അടുത്ത കാലത്താണ്. അനിലിന്റെ രാജിയോടെ എൽ ഡിഫിന്റെ അംഗബലം ഏഴായി ചുരുങ്ങി.