saji

തൊടുപുഴ: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവരെ കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കുന്നതിന്റെ ഭാഗമായി തൊടുപുഴയിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. കാരിക്കോട് അണ്ണായിക്കണ്ണം ശാരദക്കവല കുരുവിക്കന്നേൽ സജി ജോർജ് (മൊട്ടസജി- 56) ആണ് അറസ്റ്റിലായത്. കഞ്ചാവ് വിൽപ്പനയും ഗുണ്ടാ പ്രവർത്തനവും ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് yghലീസ് പറഞ്ഞു. ഡിവൈ.എസ് .പി ജിംപോളിന്റെ നിർദേശ പ്രകാരം സിഐ വി.സി.വിഷ്ണുകുമാർ, എസ്‌ഐ ബൈജു പി.ബാബു, പോലീസ് ഉദ്യോഗസ്ഥരായ ഷംസുദ്ദീൻ, മാഹിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും.