കട്ടപ്പന: വ്യത്യസ്ത കേസുകളിലായി രണ്ട് പേർക്ക് പോക്സോ വകുപ്പ് പ്രകാരം തടവ് ശിക്ഷ വിധിച്ച് കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി. നെടുംങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസിൽ നെടുങ്കണ്ടം ബ്ലോക്ക് നമ്പർ 264 ൽ സലിമിന് (37) ഐ.പി.സി ആക്ട് പ്രകാരം മൂന്ന് വർഷം തടവും 10000 രൂപ പിഴയും പോക്സോ ആക്ട് പ്രകാരം 5 വർഷം തടവും 25000 രൂപ പിഴയുമാണ് വിധിച്ചത്. കട്ടപ്പന പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്ത കട്ടപ്പന കൈരളി ജംഗ്ഷൻ വെല്ലക്കല്ലിൽ അഭിജിത്തിന് (20) ഐ.പി.സി പ്രകാരം ഒരു വർഷം തടവും 5000 രൂപ പിഴയും പോക്സോ നിയമപ്രകാരം മൂന്ന് വർഷം കഠിന തടവും 10000 രൂപ പിഴയും അതിവേഗ കോടതി ശിക്ഷ വിധിച്ചു.