കട്ടപ്പന: ജനശ്രീ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ആട് ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കട്ടപ്പനയിൽ നടന്നു. ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ വൈ.സി സ്റ്റീഫൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഭാരത് ഫാർമേഴ്സ് മ്യൂച്ചൽ ബനഫിറ്റ് ആൻഡ് ക്രഡിറ്റ് ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്നതാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ ബൈസൺവാലി പഞ്ചായത്തിലെയും കട്ടപ്പന നഗരസഭയിലെ 2, 3 വാർഡുകളിലുമാണ് ആട് ഗ്രാമങ്ങൾ രൂപീകരിക്കുന്നത്. മൂന്ന് വർഷം കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ആടു ഗ്രാമം വഴി പാലും പാലുത്പന്നങ്ങൾ വിൽക്കുന്നതിന് വിപണകേന്ദ്രങ്ങളും തുറക്കും. തുടക്കത്തിൽ 20 പഞ്ചായത്തുകളിലാകും പദ്ധതി നടപ്പിലാക്കുക. ഉദ്ഘാടനത്തിന് ശേഷം ഗുണഭോക്താക്കൾക്കായി പ്രത്യേക ക്ലാസും നടന്നു. രാജേന്ദ്രൻ മാരിയിൽ, കെ.എ. ആനന്ദവല്ലി, പി.എ. അഷ്‌റഫ്, കെ.ഇ. ജോസ്, സൈജി ജോസ്, ആര്യാ മുരളി, ടെസ്സി, ശ്രീജ, രാജീവ്, ജസ്സി പോൾ, വിജി എന്നിവർ പങ്കെടുത്തു.