കട്ടപ്പന: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ഭക്ഷ്യ നിർമ്മാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിർവ്വഹിച്ചു. സ്വയംതൊഴിൽ പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കിയത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും തനത് ഫണ്ടിൽ നിന്നും 4.34 ലക്ഷം വിനിയോഗിച്ചാണ് കോടാലിപ്പാറയിൽ യൂണിറ്റ് നിർമ്മിച്ചത്. യോഗത്തിൽ വാർഡ് അംഗം സുഷമ ശശി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ടി. ശൈലജ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.