കട്ടപ്പന: നഗരസഭയുടെ സ്വയം തൊഴിൽ പദ്ധതിയായ ഷീ ഓട്ടോകളുടെ ആദ്യഘട്ട വിതരണം നടത്തി. നഗരസഭ ചെയർപേഴ്സൺ ബീനാ ജോബി ഷീ ഓട്ടോയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ആറ് ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭ വകയിരുത്തിയിരിക്കുന്നത്. ഒരാൾക്ക് 50,000 രൂപയാണ് പദ്ധതിയിലൂടെ നൽകുന്നത്. കൂടുതൽ വനിതകളെ ഈ പദ്ധതിയുടെ ഭാഗമാക്കുമെന്ന് അദ്ധ്യക്ഷ പറഞ്ഞു. കൗൺസിലർമാരായ തങ്കച്ചൻ പുരയിടം, മായാ ബിജു, ജാൻസി ബേബി, ഏലിയാമ്മ കുര്യാക്കോസ്, ജെസി, ബെന്നി കുര്യൻ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.