വണ്ണപ്പുറം: കേന്ദ്രസർക്കാർ ശുദ്ധജല വിതരണ പദ്ധതിയായ ജല ജീവൻ മിഷന്റെ ഭാഗമായി വണ്ണപ്പുറം ഗ്രാമപഞ്ചായത്തിൽ ഗാന്ധിജി സ്റ്റഡി സെന്ററും ഗ്രാമപഞ്ചായത്തും സഹകരിച്ച് പ്രത്യേക ശിൽപശാല നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജീവ് ഭാസ്‌കരൻ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ഇസബെല്ല ജോഷി അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ഗിരിജ കുമാരൻ ആശംസകളർപ്പിച്ചു.​ ഗാന്ധിജി സ്റ്റഡി സെന്റർ മുഖ്യകാര്യദർശി ഡോ. ജോസ് പോൾ പദ്ധതി വിശദീകരണം നടത്തി. അഞ്ജലി വർഗ്ഗീസ് സ്വാഗതവും ജിസ്‌ന പി. തോമസ് നന്ദിയും പറഞ്ഞു.