shaji
തൊടുപുഴ സിവിൽ സ്റ്റേഷനിൽ കെ ജി ഒ എ സംസ്ഥാന സെക്രട്ടറി ഡോ. കെ കെ ഷാജി ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ അഖിലേന്ത്യാ അവകാശ ദിനം ആചരിച്ചു. തൊടുപുഴ സിവിൽ സ്റ്റേഷനിൽ കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. കെ.കെ. ഷാജി ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.എം. ഹാജറ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ്, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം.ആർ. രജനി,​ കെ.എം.സി.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം വി.എസ്.എം നസീർ, എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ, ജില്ലാ ജോ. സെക്രട്ടറി ടി.ജി. രാജീവ്,​ കെ.ജി.ഓ.എ ജില്ലാ സെക്രട്ടറി റോബിൻസൺ പി. ജോസ് എന്നിവർ പ്രസംഗിച്ചു. ഇടുക്കിയിൽ കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ബെന്നി ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ എം.എ. നാസർ സംസാരിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.എം. ഷാജഹാൻ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് ഷാമോൻ ലൂക്ക്,​ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ്. സുനിൽകുമാർ,​ കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം. രമേശ്,​ എഫ്.എസ്.ഇ.ടി.ഒ മേഖലാ പ്രസിഡന്റ് മുരുകൻ വി. അയത്തിൽ, ഗിരീഷ് ജോൺ എന്നിവർ സംസാരിച്ചു. നെടുങ്കണ്ടത്ത് എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ കെ.സി. സജീവൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.വി. രവീന്ദ്രനാഥ് പ്രസംഗിച്ചു. പീരുമേട്ടിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം രാജീവ് ജോൺ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ. സുരേഷ്‌കുമാർ,​ ഏരിയാ ജോ. സെക്രട്ടറി ഷിബുകുമാർ എന്നിവർ പ്രസംഗിച്ചു. ദേവികുളത്ത് എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം എം.ബി. ബിജു ഉദ്ഘാടനം ചെയ്തു.