kunju
ശൈശവ വിവാഹ നിരോധന ബോധവൽക്കരണ പരിപാടി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു.

രാജാക്കാട് : ശൈശവ വിവാഹ നിരോധന നിയമത്തെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടി ഉടുമ്പൻചോല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തി.ശൈശവ വിവാഹ നിരോധനം,ബാലവേല തടയൽ,സ്‌കൂൾ കൊഴിഞ്ഞുപോക്ക് തുടങ്ങിയ വിഷയങ്ങൾ ഏകോപിപ്പിച്ച് നടത്തിയ അവധിക്കാല കർമ്മ പരിപാടികളുടെ സമാപനവും, ഉടുമ്പൻചോല പഞ്ചായത്ത് കമ്മിറ്റിക്ക് നെടുങ്കണ്ടം അഡീഷണൽ പ്രോജക്ടിലെ സൈക്കോ സോഷ്യൽ കൗൺസിലർമാർ സമർപ്പിച്ച യെസ് റ്റു സ്‌കൂൾ എന്ന് പദ്ധതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി കുഞ്ഞ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ സജികുമാർ അദ്ധ്യക്ഷനായ യോഗത്തിൽ പഞ്ചായത്തിലെ വിവിധ സ്ഥാപന മേധാവികൾ പങ്കെടുത്തു. ശൈശവ വിവാഹത്തെ തുടർന്ന് ഉണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളും അവ തടയുന്നതിനുള്ള വകുപ്പ് തല സംവിധാനങ്ങളെക്കുറിച്ച് ഇടുക്കി ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസർ എം.ജി ഗീത പ്രസംഗിച്ചു.തുടർന്ന് ശൈശവ വിവാഹ നിരോധന നിയമം 2006 എന്ന വിഷയത്തിൽ ഉടുമ്പൻചോല സ്റ്റേഷൻ ഹൗസ് ഓഫീസർ ജി. സോമനാഥൻ ക്ലാസ് നയിച്ചു.സ്‌കൂൾ കൗൺസിലർമാരായ മഞ്ജു ജോൺ, അഞ്ചു ഫിലിപ്പ്, ജൂൺസി ജോർജ്, ജോസ്‌ന ജോയി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.