rajan
എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

ചെറുതോണി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് സ്വന്തം കഴിവുകളും അഭിരുചികളും തിരിച്ചറിഞ്ഞ് ഉപരിപഠനത്തിനുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ അവരെ പ്രാപ്തരാക്കുന്നത് ലക്ഷ്യമിട്ടാണ് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചത്. എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾക്കായിട്ടായിരുന്നു ക്ലാസ്. ബിജു അടിമാലി, പി.കെ. മോഹൻദാസ്, അനൂപ് പി.ജി എന്നിവർ കുട്ടികൾക്കായി ക്ലാസുകളെടുത്തു. യോഗവീഥി- 2022 എന്ന് പേരിട്ട കരിയർ ഗൈഡൻസ് ക്ലാസിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് പി. രാജൻ നിർവഹിച്ചു. ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ശില്പ സുരേഷ് ഭദ്രദീപ പ്രകാശനം നടത്തി. വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം, യോഗം ഡയറക്ടർ സി.പി. ഉണ്ണി, മനേഷ് കുടിക്കയത്ത്, ബിനീഷ് കോട്ടൂർ, വത്സമ്മ ടീച്ചർ, മിനി സജി, ജോമോൻ കണിയാംകുടി, സാജൻ പി. പ്രകാശ്, അഖിൽ സാബു, അജിൽ സുരേഷ്, പ്രീത ബിജു, ജലജ ബാബു എന്നിവർ പ്രസംഗിച്ചു.