പീരുമേട് :പീരുമേട് പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തനംആരംഭിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ.എസ്. സാബു ഉദ്ഘാടനം ചെയ്തു. വിക സന കാര്യസറ്റാൻഡിങ്ങ്കമ്മിറ്റി ചെയർമാൻ അർ .ദിനേശൻ, പഞ്ചായത്ത് സെക്രട്ടറി എസ്.എൽ. അനിൽകുമാർ, മെമ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കല്ലാർവാർഡിൽ നടന്ന ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ എ രാമൻ നിർവ്വഹിച്ചു.