പീരുമേട്: സ്‌പൈസസ് ബോർഡിന്റെ നേതൃത്വത്തിൽ ഏലം കൃഷി പരിശീലന പരിപാടി കുമളിയിൽ സംഘടിപ്പിച്ചു. പീരുമേട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് എം.എസ്. വാസു അദ്ധ്യക്ഷനായി. വിവിധ വിഷയങ്ങളിൽ മയിലാടുംപാറ ഐ.സി.ആർ.ഐ സീനിയർ സയന്റിസ്റ്റ് ഡോ. എ.കെ. വിജയൻ, ഓർഗാനിക് സർട്ടിഫിക്കേഷൻ സ്‌കീം മാനേജർ സാജൻ, എ.വി.റ്റി അസിസ്റ്റന്റ് മാനേജർ ഉജ്ജ്വൽ, ഫിൽഡ് ഓഫീസർ എ. വലത്ത് എന്നിവർ ക്ലാസെടുത്തു. പരിപാടിയിൽ വണ്ടിപ്പെരിയാർ,​ കുമളി മേഖലയിലുള്ള കർഷകർ പങ്കെടുത്തു.