പീരുമേട്: എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയന്റെയും വനിതാ സംഘത്തിന്റെയും തിരുവാതുക്കൽ ശ്രീനാരായണ മിഷൻ ഫോർ ലൈഫ് എക്‌സലൻസിന്റെയും ആഭിമുഖ്യത്തിൽ പീരുമേട് യൂണിയനിൽ ശ്രീഗുരു എന്ന പഠന ക്ലാസ് ആരംഭിച്ചു. രണ്ടാം ശനിയാഴ്ചയും നാലാം ഞായറാഴ്ചയും റെഗുലർ ക്ലാസും എല്ലാ ഞായറാഴ്ചകളിലും ഓൺലൈൻ ക്ലാസുമുണ്ട്. ശിവഗിരി മഠം ട്രഷററും ശ്രീനാരായണ മിഷൻ ഫോർ ലൈഫ് എക്‌സലൻസ് മുഖ്യരക്ഷാധികാരിയുമായ ശ്രീമത് ശാരദാനന്ദ സ്വാമികളും ചക്കുപള്ളം ആശ്രമം രക്ഷാദികാരി ശ്രീമത് ഗുരു പ്രകാശം സ്വാമിയും പരിപാടികൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9539367129, 9497686898.