കട്ടപ്പന: ടി.ബി ജങ്ഷനിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.30 നാണ് അപകടം നടന്നത്. പള്ളിക്കവല ഭാഗത്തേയ്ക്ക് പോയ കാർ ബൈക്കിലിടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്നത് നെടുംങ്കണ്ടം രാജ്കുമാർ കേസിൽ പിരിച്ചുവിട്ട പൊലീസുകാരനായിരുന്നെന്നും ഇയാൾ മദ്യപിച്ചിരുന്നെന്നും നാട്ടുകാർ ആരോപിച്ചു. പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.