മലങ്കര: മലങ്കര ടൂറിസം ഹബ്ബിന്റെ ജനറൽ കൗൺസിൽ യോഗം വിളിക്കാൻ ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് നിർദേശം നൽകി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം. മലങ്കര ഹബ്ബിന്റെ ജനറൽ കൗൺസിൽ കൺവീനറായ എം.വി.ഐ.പി എക്‌സിക്യൂട്ടീവ് എൻജിനീയറെയാണ് ജനറൽ കൗൺസിൽ വിളിക്കാൻ കളക്ടർ ചുമതലപ്പെടുത്തിയത്. മലങ്കര ഹബ്ബിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള തുടർ പ്രവർത്തികൾ വർഷങ്ങളായി സ്തംഭനാവസ്ഥയിലായത് സംബന്ധിച്ച് ജില്ലാ ടൂറിസം വകുപ്പ് അധികൃതരെ ജില്ലാ കളക്ടർ ശകാരിച്ചതായും വിവരമുണ്ട്.