തൊടുപുഴ: സോക്കർ സ്കൂളിന്റെ നേതൃത്വത്തിൽ നടന്നു വന്ന സമ്മർ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം യു- 17 ഇന്ത്യൻ ഫുട്ബോൾ ടീം അസിസ്റ്റൻ്റ് കോച്ച് ടി.എ. ഡോ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യൻ സിനി ജോസ് മുഖ്യാതിഥിയായിരുന്നു. സോക്കർ സ്കൂൾ പരിശീലകരായ രാഹുൽ എസ്, അഞ്ജലി ജോസ്, മുൻ ദേശീയ താരം മിനി മോൾ, പരിശീലകരായ ജിത്തു ജോർജ്, അഭിഷേക് ടി.എസ് എന്നിവർ സംസാരിച്ചു. പി.എ. സലിംകുട്ടി സ്വാഗതവും സോക്കർ സ്കൂൾ പരിശീലകൻ വി.ആർ. അമൽ നന്ദിയും പറഞ്ഞു.