വണ്ണപ്പുറം: പിക്ക് അപ്പുമായി കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും മകനും ഗുരുതര പരിക്ക്. സ്‌കൂട്ടർ ഓടിച്ചിരുന്ന അനു കൊമ്പനാലിന്റെ (36) കാൽ ഒടിഞ്ഞു. ഇരുചക്രവാഹനത്തിന്റ പിൻ സീറ്റിലിരുന്ന മകൻ സ്വാമിനാഥന്റെ (16) കൈ ഒടിഞ്ഞു. ഇവരെ ആദ്യം വണ്ണപ്പുറത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്വാമിനാഥന്റെ അവസ്ഥ വഷളായതോടെ ഇരുവരെയും പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നലെ വൈകിട്ട് നാലിന് കാളിയാർ മുപ്പത്താറു കവലയിലായിരുന്നു അപകടം. ഇടവഴിയിൽ നിന്ന് പ്രധാന റോഡിലേയ്ക്കിറങ്ങിയ സ്‌കൂട്ടറിന്റെ പിന്നിൽ വണ്ണപ്പുറം ഭാഗത്തു നിന്ന് വന്ന പിക്ക്അപ്പ് ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. കാളിയാർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.