അടിമാലി: ടൗണിൽ കഴിഞ്ഞ ദിവസം രാത്രി ഓട്ടോ ഡ്രൈവർമാരെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവർമാരായ കൊന്നതടി കാക്കാസിറ്റി കോഴിക്കോട് വീട്ടിൽ സെബാസ്റ്റ്യൻ, സോണി തോമസ്, സജീവ് തോമസ്, ജോൺ തോമസ്, അടിമാലി മുനിത്തണ്ട് മുടുമ്പിൽ വീട്ടിൽ ഗണേശൻ എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച പിക്കപ്പ് ജീപ്പും കസ്റ്റഡിയിലെടുത്തു. രാത്രി കാലങ്ങളിൽ ചാർജ് കുറച്ച് ഓട്ടം പോയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അടിമാലി സെൻട്രൽ ജംങ്ഷൻ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരായ അനീഷ്, ജോയി, റിജോമോൻ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.