ഇടവെട്ടി:അഖില കേരള വിശ്വകർമ്മ മഹാസഭ ഇടവെട്ടി ശാഖയുടെ 12മത് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു.വാർഡ് മെമ്പർ സുജാതശിവൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ബിനോജ് പി.ആർ അദ്ധ്യക്ഷനായി. സഭ ആചാര്യൻ അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ്.എം.ഡി വിജയകുമാർ, ജോയിന്റ്.സെക്രട്ടറി പി.കെ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ശാഖയുടെ പുതിയ ഭാരവാഹികളായി എം.ടി .മോഹനൻ (പ്രസിഡന്റ്) പി.എസ്.ഗിരീഷ് (സെക്രട്ടറി), കെ.ജി.ബാബു (ട്രഷർ ) എന്നിവരടങ്ങുന്ന പതിനൊന്നംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.