പീരുമേട് :ഏലപ്പാറ പഞ്ചായത്ത് യുപി സ്‌കൂളിന് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് പതിനൊന്നിന്
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും .
99 ലക്ഷം രൂപ മുടക്കി
ഏലപ്പാറ പഞ്ചായത്ത് യു.പി സ്‌കൂളിനായി പുതിയ കെട്ടിടം പണി കഴിപ്പിച്ചത്. 2017-18 വർഷത്തിൽ മുൻ എം എൽ എ ഇ എസ് ബിജി മോളാണ് കെട്ടിടനിർമ്മാണത്തിനായി 99 ലക്ഷം രൂപ അനുവദിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അദ്ധ്യക്ഷനായിരിക്കും. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. വാഴൂർ സോമൻ എം.എൽ.എ., ഡീൻ കുര്യാക്കേസ് എം.പി.പൊതുവിദ്യാഭ്യാസ സെക്രട്ടറി പി.എം .മുഹമ്മദ് ഹനീഷ്. ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ , , ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.