bhinnaseshi
ഇടവെട്ടി ഗ്രാമ പഞ്ചായത്തിൽ നടന്ന ഭിന്നശേഷി ഗ്രാമസഭപഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു


ഇടവെട്ടി : ഗ്രാമ പഞ്ചായത്തിൽ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഭിന്നശേഷി ഗ്രാമസഭയും യു. ഡി. ഐ. ഡി കാർഡ് രജിസ്‌ടേഷൻ ക്യാമ്പും സംഘടിപ്പിച്ചു.
പഞ്ചായത്ത് കോമ്പൗണ്ടിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് ഉദ്ഘാടനം ചെയ്തു .
വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിൻസി മാർട്ടിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മോളി ബിജു, ബ്ലോക്ക് മെമ്പർ സുനി സാബു , മെമ്പർമാരായ സുജാത ശിവൻ, സുബൈദ അനസ്, ബിന്ദു ശ്രീകാന്ത്, താഹിറ അമീർ, സൂസി റോയ് , അംഗനവാടി ടീച്ചർ പത്മാവതി രഘുനാഥ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി. എസ്. അബ്ബാസ്, അനസ് കാരകുന്നേൽ, ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ അസീസ് ഇല്ലിക്കൽ സ്വാഗതവും അംഗനവാടി ടീച്ചർ മിനി നന്ദിയും പറഞ്ഞു.