പീരുമേട്:എലപ്പാറ. എസ്. എൻ. ഡി. പി. യോഗം 3847 കൊച്ചുകരിന്തിരി ശാഖ വാർഷിക പൊതുയോഗം പീരുമേട് യൂണിയൻ വൈസ് പ്രസിഡന്റ് പി. കെ. രാജൻ ഉദ്ഘാടനം ചെയ്തു, യൂണിയൻ സെക്രട്ടറി കെ. പി. ബിനു അദ്ധ്യക്ഷത വഹിച്ചു. വി. പി. ബാബു, ജി. സജീവ്, എം. കെ. മനോഹരൻ എന്നിവർ പ്രസംഗിച്ചു. പി. കെ. ശശിധരൻ (പ്രസിഡന്റ് ), സുശീലൻ (വൈസ് പ്രസിഡന്റ് ), പി. കെ. ബിജു (സെക്രട്ടറി ), കെ എൻ. രാധാകൃഷ്ണൻ (യൂണിയൻ കമ്മിറ്റി മെമ്പർ ) എന്നിവരെ തിരഞ്ഞെടുത്തു.