തൊടുപുഴ :പട്ടണത്തിലെ ഓടകൾ കയ്യേറിയർക്കെതിരെ കേസ്സെടുക്കണമെന്ന് .സി.പി.ഐ തൊടുപുഴ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.ഒരു ചെറിയ മഴ പെയ്യുമ്പോഴെക്കും തൊടുപുഴ പട്ടണം വെള്ളത്തിലാകുകയും നിരവധിയായ കച്ചവടശാലകളിൽ വെള്ളം കയറുകയും, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകുന്നതും നിത്യ സംഭവമായി തീർന്നിരിക്കുകയാണ്. അടിയന്തിരമായി. തൊടുപുഴ പട്ടണത്തെ രക്ഷിക്കാനു ള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നല്കുന്നതിനും സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തിൽ ഇ.എസ്.സലീൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രടറി പി.പി ജോയി, ജില്ല കമ്മറ്റി അംഗങ്ങളായ വി.ആർ.പ്രമോദ്, മുഹമ്മദ് അഫ്‌സൽ, ലോക്കൽ സെക്രട്ടറി എൻ.ശശിധരൻ നായർ , അമൽ അശോകൻ , ഫാത്തിമ അസ്സിസ് എന്നിവർ പ്രസംഗിച്ചു. പ്രവർത്തന കൗകര്യത്തിനായി തൊടുപുഴ ലോക്കൽ കമ്മറ്റിയെ രണ്ടായി വിഭജിച്ചു. . തൊടുപുഴ വെസ്റ്റ് ലോക്കൽ കമ്മറ്റിയുടെ സെക്രറിയായി, കെ.ആർ. ദേവദാസ് സെക്രടറിയായും, എം.സി ജയനെ അസിസ്റ്റന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. തൊടുപുഴ നേർത്ത് . ലോക്കൽ സെക്രട്ടറിയായി ഇ.എസ്.സലീലിനേയും, അസ്സി: സെക്രട്ടറിയായി ഫാത്തിമ അസ്സീസിനെയും തെരഞ്ഞെടുത്തു.