suresh
എസ്. എൻ. ഡി. പി യോഗം വാഴത്തോപ്പ് ശാഖ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന യുവജന സംഗമം. എസ് എൻ ഡി പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യുന്നു.

ചെറുതോണി:എസ്. എൻ. ഡി. പി യോഗം ശാഖാ നമ്പർ 1335 വാഴത്തോപ്പ് പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും, ചികത്സാ സഹായ വിതരണവും, മഴക്കാല പൂർവ്വജന്യ രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്ന് വിതരണവും നടന്നു. പടവുകൾ എന്ന പേരിൽ കഴിഞ്ഞ 5 വർഷമായി നടന്ന് വരുന്ന പരിപാടികളുടെ ഉദ്ഘാടനം എസ് എൻ ഡി പി ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് ഷാജി തെക്കിലഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ മുഖ്യ പ്രഭാഷണവും പഠനോപകരണ വിതരണവും നിർവ്വഹിച്ചു. ജോബി കണിയാം കുടി യുവജന സന്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് അംഗം സിജി ചാക്കോ ചികിത്സാ സഹായം വിതരണം ചെയ്തു.ഭാരവാഹികളായ രാജേഷ് പുത്തൻപുരയ്ക്കൽ, ജോമോൻ കെ എസ്, ബിനു തൊട്ടുപുറത്ത്, അജേഷ് വള്ളാടി,ഷൈല മോഹനൻ ,പ്രകാശ് പാമ്പ്രയിൽ, അനിൽകുമാർ അനിൽ നിവാസ്, വിഷ്ണു കാണി പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.