കുമളി: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ താക്കോൽ കൈമാറ്റത്തിന്റെ കുമളി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ നിർവഹിച്ചു. പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ആദ്യം നിർമ്മാ
ലൈഫ് മിഷൻ പദ്ധതി മൂന്നാം ഘട്ടത്തിൽ കുമളി ഗ്രാമപഞ്ചായത്തിൽ 348 വീടുകളാണ് പൂർത്തീകരിക്കേണ്ടത്. ജനറൽ വിഭാഗത്തിൽ 248 വീടുകളും എസ്.സി വിഭാഗത്തിൽ 90 വീടുകളും എസ്.ടി വിഭാഗത്തിൽ 10 വീടുകളുമാണ് പൂർത്തീകരിക്കേണ്ടത്. സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്. ജനറൽ വിഭാഗത്തിൽ 90 പേർ സ്ഥലം വാങ്ങുകയും 60 പേർ എഗ്രിമെന്റ് വച്ച് വീട് പണി ആരംഭിക്കുകയും ചെയ്തു.
കുമളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് ഗോപി, ജിജോ രാധാകൃഷ്ണൻ, ജയാമോൾ മനോജ്, സുലുമോൾ, ഡെയ്‌സി സെബാസ്റ്റ്യൻ, വിസി ചെറിയാൻ, കബീർ എ, വാർഡ് വികസന സമിതി ചെയർമാൻ എൻ സാബു, പഞ്ചായത്ത് സെക്രട്ടറി സെൻകുമാർ, വിഇഒ സുർജിത്, കുടുംബശ്രീ വൈസ് ചെയർപേഴ്‌സൺ റീജ, എഡിഎസ് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.