നെടുങ്കണ്ടം :നെടുങ്കണ്ടം ടൗണിൽ അമിതവേഗത മൂലം വാഹനാപകടം. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് കുമളി -മൂന്നാർ സംസ്ഥാന പാതയിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്ക് മുമ്പിലായി അപകടം നടന്നത്. അമിതവേഗതയിലെത്തിയ ബൈക്ക് കാറിൽ ഇടിച്ചശേഷം മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. തുടർച്ചയായുണ്ടായ അപകടങ്ങളെത്തുടർന്ന് നെടുങ്കണ്ടത്ത് മോട്ടോർ വാഹനവകുപ്പും പൊലീസും പരിശോധന ശക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും അമിതവേഗത മൂലമുള്ള അപകടങ്ങൾ വർദ്ധിക്കുകയാണ്. കഴിഞ്ഞദിവസം ഓട്ടോറിക്ഷ ടൂറിസ്റ്റ് കാറിലിടിച്ച് അപകടം ഉണ്ടായിരുന്നു.