നെടുങ്കണ്ടം : എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ കല്ലാർ ശാഖാ യോഗത്തിലെ ബാലജനയോഗത്തിന്റെ പ്രവേശനോത്സവവും പൂർവ്വവിദ്യാർഥി സംഗമവും വിവിധ കലാപരിപാടികളോടെ നടന്നു. . ശാഖാ പ്രസിഡൻ്റ് പി.എസ് വിനയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൾ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡൻ്റ് സന്തോഷ് വയലിൽ യുവജന സന്ദേശവും യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.എൻ തങ്കപ്പൻ സംഘടനാ സന്ദേശവും നൽകി. അനന്തു ക്ലാസ്സ് നയിച്ചു. ബലാജനയോഗം പി.റ്റി.എ പ്രസിഡൻ്റ് റിനേഷ് സ്വാഗതം പറഞ്ഞുപഠനോപകരണ വിതരണവും, കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. യോഗത്തിൽ യൂണിയൻ കൗൺസിലർമാരായ ജയൻ കല്ലാർ, സി.എം ബാബു, മധു കമലാലയം, പഞ്ചായത്ത് കമ്മിറ്റി അംഗം സജി ചാലിൽ, വനിതാസംഘം പ്രസിഡൻ്റ് വിമല തങ്കച്ചൻ, വൈസ് പ്രസിഡൻ്റ് സന്ധ്യ രഘു, സെക്രട്ടറി അനില സുദർശനൻ, യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി അജീഷ് കല്ലാർ, വൈസ് പ്രസിഡൻ്റ് സുദർശനൻ, വനിതാസംഘം പ്രസിഡൻ്റ് സരസമ്മ പീതാംബരൻ, സെക്രട്ടറി ഓമന തുടങ്ങിയവർ പങ്കെടുത്തു.