അടിമാലി : അടിമാലി ബ്ലോക്ക് പഞ്ചായത്ത് ദേവിയാർ ഡിവിഷൻ മെമ്പറിന്റെ നേതൃത്വത്തിൽ നിർധരായായ കുട്ടിക്കുവേണ്ടി നടത്തി വരുന്ന റെഡി ടു സ്റ്റഡി പദ്ധതി ഭാഗമായി ത്യൂശുർ പഴഞ്ഞി മാർ ഡയോന്യഷസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ടമെന്റ് 150 വിദ്യാർത്ഥികൾക്ക് പഠനോപകരണം നൽകി .
.ചിന്നപ്പാറക്കുടിയിലെ കുട്ടികൾക്ക് പഠനോപകരണ വിതരണം ഉദ്ഘാടന ചടങ്ങിൽ അടിമാലിബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ചു .
ഉരുമുപ്പൻ രാജു മണിയ്ക്ക് നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. കോളേജ് സോഷ്യൽ സർവ്വീസ് ഡിപ്പാർട്ടമെന്റ് അദ്ധ്യാപകൻ നൈസൽ രാമനാഥൻ , ജോയൽ , അനഘ,
യാസീൻ എന്നിവർ സംസാരിച്ചു.