ചെറുതോണി: കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം ഉണ്ടായ അനിയന്ത്രതമായ വിലകയറ്റത്തിനെതിരെയും തൊഴിലില്ലായ്മക്കെതിരെയും എൽ ഡി എഫ് നേതൃത്വത്തിൽ കരിമ്പനിൽ പ്രതിഷേധ സംഗമം നടത്തി. എൻസിപി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൻ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ കമ്മറ്റി അംഗം പ്രഭ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. എം വി ബേബി, സിജി ചാക്കോ, സിനോജ് വളളാടി, സി എം അസീസ്, ജോർജ് പോൾ ,ഓമന ശ്രീധരൻ, സിബി മൈക്കിൾ, ഡിറ്റാജ് ജോസഫ്, മനോജ് കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.