തൊടുപുഴ : ആർ.എസ്.പി ലെനിനിസ്റ്റ് ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10.30 ന് തൊടുപുഴ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും. ആർ.എസ്.പി ലെനിനിസ്റ്റ് സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ മുഖ്യാതിഥി ആയിരിക്കും. സി.പി,​ഐ സംസ്ഥാന കൗൺസിൽ അംഗം കെ. സലിംകുമാർ ചർച്ച നയിക്കും. ഉച്ചയ്ക്ക് 1.30 ന് പ്രതിനിധി സമ്മേളനം നടക്കും. ജില്ലാ സെക്രട്ടറി എം.എസ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും. യോഗത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും.