കട്ടപ്പന : എസ് എൻ ഡി പി യോഗം മലനാട് യൂണിയന്റെയും അരവിന്ദ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ചേറ്റുകുഴി ശാഖാ യോഗത്തിന്റെയും യൂത്ത്മൂവ്മെന്റിന്റെയും സഹകരണത്തോടെ ചേറ്റുകുഴിയിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി. ശാഖാ ഹാളിൽ നടന്ന ക്യാമ്പ് മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി.250 പേർക്കാണ് വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘം ചികിത്‌സ നൽകിയത്. ഉദ്ഘാടന യോഗത്തിൽ എസ് എൻ ഡി പി ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ , ശാഖാ പ്രസിഡന്റ് സുരേഷ് മാനങ്കേരിൽ, സെക്രട്ടറി ബിജു പെരിയാർകുന്നേൽ,മനോജ് ആപ്പന്താനം, ബിജു കുഴിമാട്ടേൽ,അജിത ബാബു, കെ പി ഷൈൻ എന്നിവർ ആശംസ പ്രസംഗം നടത്തി.