കട്ടപ്പന: ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡനത്തിന് ഇരയാക്കിയ നാലു പ്രതികളെ കട്ടപ്പനപൊലീസ് അറസ്റ്റ് ചെയ്തതായി സൂചന.പൊതു പ്രവർത്തകൻ ഉൾപ്പെടെ ഉപ്പുതറ,മാട്ടുക്കട്ട സ്വദേശികളായ യുവാക്കളാണ് അറസ്റ്റിലായത്.നാളുകളായി ഇവർ യുവതിയെ പീഡനത്തിന് ഇരയാക്കിയതായാണ് വിവരം.സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് സൂചന നൽകി. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.