puttadi
പുറ്റടിയ്ക്ക് സമീപം ചേമ്പളത്തുണ്ടായ വാഹനാപകടം

കട്ടപ്പന : മൂന്നാർ -കുമളി പാതയിൽ പുറ്റടിയ്ക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾക്ക് പരിക്ക്.രാമക്കൽമേട് സ്വദേശി ബിനോ ( 17 ), കമ്പംമെട്ട് സ്വദേശി സിനീഷ് ( 21 ) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ വന്ന കാറിൽ ഇടിയ്ക്കുകയായിരുന്നുവെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു.പരിക്കേറ്റ യുവാക്കളെ ഉടനെ തന്നെ പുറ്റടിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.