oda
മുട്ടം ജി എച്ച് എസ് എസ് ന് സമീപത്തുള്ളഓടകൾ നവീകരിക്കുന്നു

മുട്ടം:ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപത്തുള്ള ഓടകളുടെ നവീകരണത്തിന് വാർഡ് മെമ്പർ റെജി ഗോപിയുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു.ചെളി മണ്ണും ചപ്പ് ചവറുകളും നിറഞ്ഞ് ഓടയിൽ നിന്ന് മലിന ജലം റോഡിലേക്ക് ഒഴുകുന്ന അവസ്ഥയായിരുന്നു. ഓടയിൽ നിന്ന് മഴവെള്ളം കുത്തി ഒഴുകി റോഡിലെ ടാറിങ്ങും വ്യാപകമായി ഇളകിപ്പോകുന്നത് റോഡിന്റെ സുരക്ഷക്കും ഭീഷണി ആയിരുന്നു.ഇത്‌ സംബന്ധിച്ചുള്ള പരാതിയെ തുടർന്നാണ് നവീകരണം ആരംഭിച്ചത്.